എഡിറ്റര്‍
എഡിറ്റര്‍
ഞാനിപ്പോഴും സിംഗിള്‍ തന്നെ :നയന്‍താര
എഡിറ്റര്‍
Monday 18th November 2013 5:37pm

nayanthara1

മലയാളത്തില്‍ നിന്നും യാത്ര തുടങ്ങി തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ തകര്‍ത്തഭിനയിച്ച നയന്‍താര വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

വിവാദങ്ങള്‍ നയന്‍സിനോടൊപ്പം എന്നുമുണ്ട്. ആദ്യം ചിമ്പുവുമായുള്ള പ്രണയവും നൈരാശ്യവും തുറന്ന് പറഞ്ഞ നയന്‍ രണ്ടാമത് ഡാന്‍സ് മാസ്റ്റര്‍ പ്രഭുദേവയുമായുള്ള പ്രണയവും മാധ്യമങ്ങളോട്   തുറന്ന് പറഞ്ഞു.

ആ പ്രണയവും പൊലിഞ്ഞത് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും നയന്‍സിനെതിരെ മറ്റൊരു ആരോപണം.

തമിഴ് നടന്‍ ആര്യയുമായി നയന്‍ താര പ്രണയത്തിലാണെന്നാണ് പുതിയ പ്രചരണം. എന്നാല്‍ ആര്യയുമായി തനിക്കങ്ങനെയൊരു ബന്ധവുമില്ലെന്നും താന്‍ ഇപ്പോഴും സിംഗിള്‍ ആണെന്നും താരം തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയും ചെയ്തു.

”എന്റെ റിലേഷന്‍ ഷിപ്പിനെക്കുറിച്ച് ഞാന്‍ വളരെയധികം ഓപ്പണ്‍ ആണ്. നിലവിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആര്യ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ആര്യയോടൊപ്പം ഞാന്‍ വളരെയധികം കംഫര്‍ട്ടബിളും ആണെന്നതിലുപരി മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല” – നയന്‍സ് പറഞ്ഞു.

രാജാ റാണിയുടെ വിജയത്തോടെ തമിഴകത്ത് വീണ്ടും സജീവയായിരിക്കുകായണ് നയന്‍താര. ബോളിവുഡ് ഹിറ്റ് കഹാനിയുടെ തമിഴ് പതിപ്പ് അനാമികയിലും നയന്‍ താര അഭിനയിക്കുന്നുണ്ട്.

Advertisement