മുംബൈ: സല്‍മാന്‍ഖാനുമായുള്ള ബന്ധത്തെ മൗനത്തിലൊതുക്കാറുള്ള കത്രീന കൈഫ് അവസാനം അക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ഞാന്‍ അവിവാഹിതയാണ്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയല്‍ലൈന്‍സിന്റെ അന്താരാഷ്ട്ര ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുത്ത ട്രൈഡന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് കത്രീന ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ചിലസമയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസമാണ്. തൊഴില്‍പ്പരമായാലും വ്യക്തിപരമായാലും ചില സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങളുടേയോ, മാധ്യമങ്ങളുടേയോ മുന്നില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും അതു തനിക്ക് താങ്ങാവുന്നതിലും ഏറെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ആറുവര്‍ഷം താന്‍ ആരുടെ കൂടെയാണ്, അയാളുമായി തല്ലിപ്പിരിഞ്ഞോ, വഴക്കിട്ടോ എന്നൊന്നും ആരോടും വ്യക്തമാക്കാതിരുന്നത്. കത്രീന പറഞ്ഞു.

സഹചര്യങ്ങള്‍ക്കനുസരിച്ച് ബന്ധങ്ങളും മാറുമെന്നാണ് കത്രീനയുടെ അഭിപ്രായം. ഏതിനോടെങ്കിലും നമുക്ക് പ്രതിബ്ദധതയുണ്ടെങ്കില്‍ നമുക്ക് അവയോടൊപ്പം ചേര്‍ന്നു പോകാന്‍ പറ്റണം. എന്നാല്‍ അങ്ങനെ സാധിക്കുന്നില്ലെങ്കില്‍ മാറുന്ന സാഹചര്യത്തിനോടനുസരിച്ച് പ്രതിബ്ദധത തീര്‍ച്ചയായും മാറുമെന്നുതന്നെയാണ് ഈ സുന്ദരിയുടെ വാദം.

ബോളിവുഡിലെ കുടുംബം കലക്കിയായാണ് കത്രീനയുടെ പേര് ഏറെയും പറഞ്ഞു കേള്‍ക്കുന്നത്. അജബ് പ്രേം കി ഗസബ് കഹാനി, രാജ്‌നീതി തുടങ്ങി രണ്ടു ചിത്രങ്ങളില്‍ രണ്‍ബീറുമൊത്ത ഒന്നച്ചഭിനയിച്ചതോടെ കലങ്ങിയത് ദീപിക പാദുകോണിന്റെ പ്രണയമാണ്. ന്യൂയോര്‍ക്ക് എന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമിനൊപ്പം എത്തിയതോടെ അത് ബിപാഷ ബസുവിന്റെ പ്രണയജീവിതത്തിലും അല്‍പ്പസ്വല്‍പ്പം വിള്ളലുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ സര്‍പ്പസുന്ദരിയുടെ കൂടെ കൂടുതല്‍ തവണ നായകനായ അക്ഷയകുമാറിനൊത്ത് കത്രീന അഭിനയിക്കുന്നത് ഭാര്യ ഡിപിംളിനും സല്‍മാന്‍ഖാനും ഇഷ്ടമായിരുന്നല്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.