Categories

ഗ്ലാമര്‍ റോളുകളോട് വിരോധമില്ലെന്ന് സനുഷ

മിക്ക തെന്നിന്ത്യന്‍ നടികളും സിനിമാ ജീവിതം തുടങ്ങുമ്പോള്‍ ഗ്ലാമര്‍ റോള്‍ എന്ന കേട്ടാല്‍ ചെവി പൊത്തുകയാണ് പതിവ്. എന്നാല്‍ പിന്നീട് ഗ്ലാമറിന്റെ എല്ലാ പരിധിയും കടയ്ക്കുകയും ചെയ്യും.

ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് രണ്ടാം വരവിനൊരുങ്ങുന്ന സനുഷയുടെ കാര്യം മറിച്ചാണ്. താന്‍ ഗ്ലാമര്‍ റോളുകളോട് മുഖം തിരിയ്ക്കില്ലെന്നും തനിക്കിണങ്ങുന്ന മോഡേണ്‍ വസ്ത്രങ്ങളാണെങ്കില്‍ ധരിക്കാന്‍ മടിയില്ലെന്നും നടി തുറന്നു പറഞ്ഞിരിക്കുകയാണ്. വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഗ്ലാര്‍ റോളുകള്‍ ലഭിയ്ക്കുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിയ്ക്കാതെ അത് സ്വീകരിയ്ക്കും.

നല്ല റോളുകള്‍ക്ക് വേണ്ടിയാണ് എന്റെ കാത്തിരിപ്പ്. കൂടുതല്‍ സിനിമയില്‍ നായികയാകാന്‍ എനിയ്ക്ക് താല്‍പര്യമില്ല. ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നതാവണം. എണ്ണത്തിലല്ല കാര്യം, ഗുണത്തിനാണ് താന്‍ പ്രധാന്യം നല്‍കുന്നതെന്നും ഈ കൊച്ചു സുന്ദരി പറയുന്നു.

മലയാളത്തില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട സനുഷ ആദ്യമായാണ് ഒരു മലയാളചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തമിഴിലാണ് സനുഷ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴില്‍ ഏദന്‍, പരിമള തിരൈരാഗം എന്നീ ചിത്രങ്ങള്‍ റീലീസ് കാത്തിരിയ്ക്കുന്ന സനുഷ ദിലീപിന്റെ മിസ്റ്റര്‍ മരുമകനിലൂടെയാണ് നായികാനിരയില്‍ ചുവടുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.