എഡിറ്റര്‍
എഡിറ്റര്‍
അമീര്‍ഖാനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു: സല്‍മാന്‍
എഡിറ്റര്‍
Tuesday 19th June 2012 3:54pm

പരസ്പരം പുകഴ്ത്താന്‍ മിടുക്കന്‍മാരാണ് സല്‍മാന്‍ ഖാനും അമീര്‍ഖാനും. ഏതെങ്കിലും പുതിയ സിനിമ റിലീസായാല്‍ ഉടന്‍ തന്നെ താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രശംസാ വാചകങ്ങള്‍ ചൊരിയും. എന്നിരുന്നാലും ദീര്‍ഘനാളായി സുഹൃത്തുക്കളാണ് ബോളിവുഡിലെ ഈ മിന്നും താരങ്ങള്‍. ഇത്തവണ സത്യവേമജയതേയിലെ അമീറിന്റെ പ്രകടനത്തെ കുറിച്ചാണ് സല്‍മാന് പറയാനുള്ളത്.

ആമിറിനെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. പരിപാടിയിലൂടെ നല്ലൊരു കാര്യമാണ് അദ്ദേഹം ചെയ്യുന്നത്. സത്യമേവജയതയുടെ ഏഴാമത്തെ എപ്പിസോഡ് തന്നെ ഒരുപാട് സ്വാധീനിച്ചുവെന്ന് സല്‍മാന്‍ പറഞ്ഞു.

തന്റെ ജീവകാരുണ്യ സംഘടനയായ ബീയിങ് ഹ്യൂമന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ ആരംഭിക്കാനെത്തിയതായിരുന്നു സല്‍മാന്‍.

അന്‍ദാസ് അപ്‌ന അപ്‌ന എന്ന ചിത്രത്തിലെ അമീറിന്റെ കഥാപാത്രത്തിന്റെ പേരായ ടീലു എന്ന് വിളിച്ചാണ് സല്‍മാന്‍ അമീറിനെ പുകഴ്ത്തിയത്. ചിത്രത്തില്‍ സല്‍മാനും അഭിനയിക്കുന്നുണ്ട്.

സത്യമേവ ജയതയെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ സല്‍മാന്റെ ടെലിവിഷന്‍ പരിപാടിയായ ദസ് കാ ദമ്മിനെക്കുറിച്ചും ആമിറും ഇതിനു മുന്‍പ് പുകഴ്ത്തിപ്പറഞ്ഞിരുന്നു.

Advertisement