Categories

താന്‍ ആത്മകഥകള്‍ക്കെതിരെന്ന് കമല്‍ഹാസന്‍

kamal-hassan

താന്‍ ആത്മകഥകള്‍ക്കെതിരാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. മിക്ക ആത്മകഥകളും നുണയായതുകൊണ്ടാണ് താന്‍ ആത്മകഥകളെ എതിര്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറയാന്‍ ശ്രമിച്ചാല്‍ തനിക്കൊരുപാട് പേരെ വേദനിപ്പിക്കേണ്ടി വരുമെന്നും അതിലുപരി തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാന്‍ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും താരം പറഞ്ഞു.

പത്മഭൂഷണ്‍ ലഭിക്കുന്നതിനുള്ള പട്ടികയില്‍ തന്റെ പേരുള്‍പ്പെട്ടതില്‍ തന്നെ താന്‍ സന്തുഷ്ടനായിരുന്നു. ഇപ്പോള്‍ ലഭിച്ച അംഗീകാരം കുടുംബത്തിനും അധ്യാപകര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

താന്‍ ഈ നിലയിലെത്തിയത് അച്ഛന്‍, സഹോദരങ്ങള്‍, ടി.കെ.ഷണ്‍മുഖം, കെ.ബാലചന്ദര്‍ തുടങ്ങി ഒട്ടേറെപേരില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ്.

തനിക്കതില്‍ ഒരു പങ്കുമില്ലെന്നും എന്നാല്‍ പുതിയതിന് വേണ്ടിയുള്ള തന്റെ തിരച്ചില്‍ വിശപ്പ് പോലെയാണെന്നും അതൊരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.