ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി കസേരിയിലേക്കും എത്താനാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്ത്.


Dont Miss ജന്മദിനം ആഘോഷിച്ചത് തോക്കെടുത്ത്; യുവാവ് പൊലീസ് പിടിയില്‍; വീഡിയോ 


പ്രധാനമന്ത്രി പദമെന്ന മോഹം തനിക്കില്ലെന്നും ദേശീയ രാഷ്ട്രീയം താന്‍ ലക്ഷ്യമിടുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

രാഷ്ട്രപതി പദവിയിലേക്ക് പ്രണാബ് മുഖര്‍ജിക്ക് ഒരു അവസരം കൂടി നല്‍കുന്നത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിലല്ല. പ്രധാനമന്ത്രിയാകാനുള്ള യോഗ്യത എനിക്കുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ഒരു ചെറിയ പാര്‍ട്ടിയുടെ നേതാവാണ്. ബീഹാറിലെ ജനങ്ങളെ സേവിച്ച് മുന്നോട്ട് പോകുന്നതിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുകയാണെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല.

ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ പ്രധാനമന്ത്രി പദത്തിലെത്തും. എന്നാല്‍ അങ്ങനെയെത്തുന്നവര്‍ക്ക് യോഗ്യത കൂടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.