Categories

ആരുമായും മത്സരിക്കാന്‍ ഇല്ല: ആമിര്‍ ഖാന്‍

താരെ സമീന്‍ പര്‍ ത്രീ ഇഡിയറ്റ്‌സ് തുടങ്ങി വ്യത്യസ്ത പ്രമേയത്തിലൂടെ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ അഭിനയ മികവാണ് ബോളിവുഡിന്റെ സ്വന്തം ആമിര്‍ ഖാന്. എന്നാല്‍ ആരുമായും മത്സരിക്കാനോ ഒപ്പമെത്താനോ താനില്ലെന്ന് പറയുകയാണ് താരം.

Ads By Google

‘ആളുകള്‍ എന്റെ അടുത്ത് നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നതാണ് ഏറ്റവും വലിയ സമ്മര്‍ദ്ദം. പ്രതീക്ഷ വര്‍ധിക്കുന്തോറും നമ്മുടെ ഉത്തരവാദിത്തം കൂടുസകയാണെ’ന്നും ആമിര്‍ പറഞ്ഞു.

പുറത്തിറങ്ങാനിരിക്കുന്ന തലാഷ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലാഷ് എന്ന് പറയുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമാണെന്ന് പറയാന്‍ വയ്യ. തികച്ചും വ്യത്യസ്തമാര്‍ന്ന പ്രമേയവും കഥാപാത്രവുമാണ് ചിത്രത്തില്‍ തനിയ്ക്ക് അവതരിപ്പിക്കാനുള്ളതെന്നും ആമിര്‍ പറയുന്നു.

ചിത്രത്തിനായി പ്രത്യേകം തയ്യാറായിട്ടൊന്നുമില്ലെന്നും പോലീസ് വേഷങ്ങള്‍ ഇതിന് മുന്‍പ് ചെയ്തുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും താരം പറയുന്നു.

കരീനയും റാണിമുഖര്‍ജിയും ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായി റാണിയും സെക്‌സ് വര്‍ക്കറിന്റെ വേഷത്തില്‍ കരീനയും വേഷമിടുന്നുണ്ട്.-ആമിര്‍ പറഞ്ഞു.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന