എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കെ.കെ രമ
എഡിറ്റര്‍
Wednesday 12th March 2014 7:23pm

k.k-rama-22

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ.

വടകരിയില്‍ താന്‍ മത്സരിക്കുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ഇപ്പോള്‍ മത്സരിക്കേണ്ടതില്ലെന്നാണ് ആര്‍.എം.പിയുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.

ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ഐക്യമുന്നണിയെന്ന പേരില്‍ സമാന ചിന്താഗതിക്കാരുമായി സംഖ്യമുണ്ടാക്കി 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, യു.ഡി.എഫുമായി ഒരുതരത്തിലുള്ള സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക ആര്‍.എം.പി പുറത്തുവിട്ടു.

18 മണ്ഡലത്തില്‍ ആര്‍.എം.പിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യമുന്നണി (എല്‍.യു.എഫ്) മത്സരിക്കും. വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരെ പിന്തുണയ്ക്കും.

Advertisement