ന്യൂദല്‍ഹി: ഞാന്‍ രാജ്യ വഞ്ചകനല്ലെന്ന് ജയില്‍ മോചിതനായ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ.ബിനായക് സെന്‍. എനിക്ക് ആത്മാര്‍ഥമായി പറയാന്‍ കഴിയും ഞാന്‍ എന്റെ നാട്ടുകാരെ വഞ്ചിട്ടില്ല. രാജ്യവഞ്ചകനെന്ന് എന്റെ പേരില്‍ ഉന്നയിച്ച കുറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. രാജ്യദ്രോഹക്കുറ്റം പരിഷ്‌കരിക്കുന്നത് ആലോചിക്കുമെന്ന നിയമമന്ത്രി വീരപ്പമൊയ്‌ലിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

തനിക്കെതിരെ രാജ്യദ്രോഹക്കുറ്റമില്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ വളരെ സുപ്രധാനമാണ്. തന്നെപ്പോലെ നിരവധി പേര്‍ ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നേരെയുള്ള കുറ്റമെന്തെന്ന് പോലും അവര്‍ക്കറിയില്ലെന്നും ബിനായക്‌സെന്‍ പറഞ്ഞു.