മുംബൈ : മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചിട്ടും തന്റെ കരിയര്‍ ഇപ്പോഴും അപകടനിലയില്‍ തന്നെയാണെന്നാണ് സല്‍മാന്‍ പറയുന്നത്.

Ads By Google

‘എന്റ സിനിമകള്‍ വിജയിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, ഇപ്പോള്‍ കരിയര്‍ ഏറ്റവും അപകടകരമായ നിലയിലാണ്. അടുത്ത സിനിമയില്‍ എന്താണെന്ന് ചെയ്യേണ്ടതെന്ന് പോലും അറിയില്ല .’46 പിന്നിട്ട സല്‍മാന്‍ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. സിനിമ നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ല. അതിനെ കുറിച്ച് ടെന്‍ഷടിച്ചിട്ട് എന്ത് കാര്യം, അടുത്ത സിനിമ നന്നായി ചെയ്യുന്നതിനെകുറിച്ച് ആലോചിക്കുകയല്ലാതെ. സല്‍മാന്‍ പറഞ്ഞു.

ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍.

100 കോടി ക്ലബ്ബുകള്‍ വെറും പി.ആര്‍ വര്‍ക്കാണെന്നുപറഞ്ഞ സല്‍മാന്‍ സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ടാണെന്നും പറഞ്ഞു.

വാണ്ടഡ്, ദബാങ്,  ബോഡിഗാര്‍ഡ്‌ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സല്ലു നായകനാകുന്ന എക് താ ടൈഗര്‍ ആഗസ്റ്റ് 15 ന് റിലീസാവാന്‍ തയ്യാറായിരിക്കുകയാണ്.