Categories

രാഹുല്‍ ഗാന്ധി എന്റെ പാദങ്ങള്‍ പിന്തുടരുന്നതില്‍ സന്തോഷമുണ്ട്: സ്മൃതി ഇറാനി

smriഅമേത്തി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. എം.പിയെന്ന നിലയില്‍ രാഹുല്‍ അമേത്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് സ്മൃതിയുടെ ആരോപണം.

‘അമേത്തിയുടെ എം.പി  കാണാതായിരിക്കുകയാണ്.’ സ്മൃതി മാധ്യമങ്ങളോട് പറഞ്ഞു. ‘രാഹുല്‍ എന്റെ പാദങ്ങള്‍ പിന്തുടരുകയെങ്കിലും ചെയ്‌തെല്ലോ, അമേത്തിയിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചല്ലോ.’ സ്മൃതി പറഞ്ഞു.

ഫുഡ് പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ട് സ്മൃതി തുടര്‍ന്നു: ‘ അദ്ദേഹത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. അദ്ദേഹം അധികാരത്തിലുണ്ടായിരുന്ന സമയത്തു തന്നെ അമേത്തിക്ക് നേട്ടം കൊണ്ടുവരാന്‍ സാധിച്ചേനെ. കോണ്‍ഗ്രസിന്റെ മൂന്നു തലമുറകളും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. രാഹുല്‍ ഗാന്ധി താല്‍പര്യം കാണിച്ചിരുന്നെങ്കില്‍ കുറേ മുമ്പേ തന്നെ അമേത്തിയില്‍ ഏറെ വികസനമുണ്ടാവുമായിരുന്നു.’

കാലംതെറ്റിയുള്ള മഴയില്‍ വിള നശിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അമേത്തിയിലെ കര്‍ഷകന്റെ ഗ്രാമവും സ്മൃതി സന്ദര്‍ശിച്ചു.

‘ഫുഡ് പാര്‍ക്ക് തിരിച്ചുകൊണ്ടുവരാന്‍ സ്മൃതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നായിരുന്നു അവരുടെ പരിഹാസത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കാം

‘സ്‌കൂള്‍ അധികൃതരുടെ വാക്കുകളാണ് അവളെ കൊന്നത്’ നീതി ആവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് ഒരച്ഛന്റെ കത്ത് (4.2.2015)
അഞ്ച് വര്‍ഷം കൊണ്ട് പ്രസിഡന്റാവുമെന്ന് സ്മൃതി ഇറാനിയോട് ജോത്സ്യന്‍ (24.11.2014)

Tagged with: