ബെയ്‌റൂട്ട്: താന്‍ സൗദി അറേബ്യയില്‍ സ്വതന്ത്രനാണെന്ന് ലെബനന്‍ പ്രധാനമന്ത്രി സഅദ് ഹരീരി. എത്രയും പെട്ടെന്ന് ലെബനനിലേക്ക് തിരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us:

റിയാദില്‍ നിന്നും ഫ്യൂച്ചര്‍ ടി.വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീരി സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത പരന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബെയ്‌റൂട്ടില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. ചില ഭരണഘടനാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നതിനാലാണ് യാത്ര വൈകുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്.


Must Read: മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം: നിലപാടുകളുടെ പേരില്‍ തന്നെ ഒതുക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിയെന്നും പ്രകാശ് രാജ്


നവംബര്‍ നാലിനാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ഹരീരിയുടെ രാജി പ്രഖ്യാപനം വന്നത്. സൗദി സന്ദര്‍ശന മധ്യേയായിരുന്നു രാജി പ്രഖ്യാപനം. ഹരീരിയുടെ അപ്രതീക്ഷിത രാജി ഇറാനും സൗദിയ്ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചിരുന്നു.

ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് ഹരീരി രാജ്യം വിട്ടതെന്ന പ്രചരണവുമുണ്ടായിരുന്നു. ഹരീരിയെ സൗദിയില്‍ തടവില്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന് ലെബനനിലേക്ക് തിരിച്ചുവരുന്നതിന് വിലക്കുണ്ടെന്നും വെള്ളിയാഴ്ച ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള പറഞ്ഞിരുന്നു.