ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ച് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവോടെ തന്റെ പ്രാര്‍ഥന വിഫലമായെന്നും നരേന്ദ്രമോഡിക്ക് ഇനി ആഘോഷിക്കാമെന്നും കേസില്‍ ഹര്‍ജി നല്‍കിയ സക്കിയ ജാഫ്രി. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയെക്കുറിച്ച് എസ്.ഐ.ടിയുടെ അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്നും സക്കിയ ജഫ്രി പറഞ്ഞു. 69 പേരുടെ മരണത്തിനിടയാക്കിയ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ മരിച്ച കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സക്കിയ ജഫ്രി.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് നല്‍കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം വിചാരണ കോടതിക്ക് നല്‍കുന്നതാണ് കോടതി വിധി. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജാഫ്രി.