എഡിറ്റര്‍
എഡിറ്റര്‍
ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്ന് പി മോഹനന്‍
എഡിറ്റര്‍
Wednesday 22nd January 2014 6:05pm

p-mohananf

കോഴിക്കോട്: ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്ന് കോടതി വെറുതെവിട്ട സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍.

കേസ് തന്റെ മേല്‍ കെട്ടിവെക്കുകയായിരുന്നെന്നും പാര്‍ട്ടിയെ വേട്ടയാടാന്‍ ടി.പി വധത്തെ ഉപകരണമാക്കുകയാണെന്നും മോഹനന്‍ പറഞ്ഞു.

“താന്‍ നിരപരാധിയാണെന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അറിയാം. പക്ഷെ മുകളില്‍ നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്ന് കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒരുപൊതു പ്രവര്‍ത്തകനെന്നു പരിഗണിക്കാതെ തന്നെ വേട്ടായടിയ മാധ്യമങ്ങള്‍ ആത്മപരിശോധനക്ക് തയ്യാറാകണം.

ആശുപത്രിയില്‍ പോകുന്ന വഴിയില്‍ ചായ വാങ്ങിതന്നതിന് പോലീസുകാരെ സസ്‌പെന്റ് ചെയ്യുന്ന അവസ്ഥവരെ ഉണ്ടായി”. മോഹനന്‍ പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട മറ്റുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരപരാധിത്വം മേല്‍കോടതിയെ സമീപിച്ച് തെളിയിക്കുമെന്നും മോഹനന്‍ പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെയാണ് മോഹനന്‍ ജയില്‍ മോചിതനായത്. എളമരം കരീം എം.എല്‍.എ, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, മോഹനന്റെ ഭാര്യ കെ കെ ലതിക എം.എല്‍.എ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

ശേഷം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയ മോഹനന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Advertisement