മുംബൈ: തന്റെ ജീവിതത്തില്‍ ഒരു സ്ത്രീക്ക് മാത്രമേ സ്ഥാനമുള്ളൂ എന്ന് ബോളിവുഡ് താരം ജോണ്‍  എബ്രഹാം. താന്‍ പലരുമായും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഒരാളെ മാത്രം പ്രണയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജോണ്‍ പറയുന്നു.

Ads By Google

ജോണിന്റെ വിവാഹ വാര്‍ത്തകള്‍ ബി ടൗണില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ച് തനിക്ക് ഒരുപാട് സങ്കല്‍പ്പങ്ങളുണ്ടെന്നും ബന്ധത്തില്‍ ഊഷ്മളതയും വിശ്വാസ്യതയും സൂക്ഷിക്കുന്നയാളെ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്നും താരം പറയുന്നു.

പത്ത് വര്‍ഷത്തോളം ബിപാഷ ബസുവുമായി പ്രണയത്തിലായിരുന്ന ജോണ്‍ ഇപ്പോള്‍ ബിപ്‌സുമായി ഏതാണ്ട് അകന്ന മട്ടില്‍ തന്നൊയണ്. തന്റെ വിവാഹം താന്‍ തന്നെ അറിയിക്കുമെന്നും ഇതിനായി ആരും തലപുകയ്‌ക്കേണ്ടെന്നും നാല്‍പ്പതുകാരനായ ജോണ്‍ പറയുന്നു.

ജീവിതത്തില്‍ എല്ലാം തികഞ്ഞവരായി ആരുമില്ല, എനിക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷേ അതില്‍ ദു:ഖിക്കുന്നില്ല. അതിനെയൊക്കെ അനുഭവങ്ങളായി കാണുന്നെന്നും ജോണ്‍ പറയുന്നു.

ജോണ്‍ നായകനാകുന്ന ‘ഐ മീ ഔര്‍ മേം’ മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. എല്ലാ ചെറുപ്പാക്കരേയും പോലെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന നിഷാന്‍ എന്ന കഥാപാത്രത്തെയാണ് താന്‍ ഇതില്‍ അവതരിപ്പിക്കുന്നതെന്നാണ് ജോണ്‍ പറയുന്നത്.