എഡിറ്റര്‍
എഡിറ്റര്‍
താന്‍ രാഷ്ട്രീയക്കാരനല്ലെന്ന് സച്ചിന്‍
എഡിറ്റര്‍
Wednesday 2nd May 2012 9:50am

പൂനെ: താനൊരു കായിക താരമാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും സച്ചന്‍ ടെന്റുല്‍ക്കര്‍. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊരു ബൈണ്‍സറാണെന്നും തന്റെ ഉത്തരവാദിത്തങ്ങളെ താന്‍ മനസിലാക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു. തനിക്ക് കിട്ടിയ വലിയൊരു ആദരവായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി. എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനല്ല, കായിക താരമാണ്. തനിക്ക് കഴിയാവുന്ന വഴികളിലൂടെയെല്ലാം താന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. സച്ചന്‍ പറഞ്ഞു. ക്രിക്കറ്റാണ് തന്നെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച്ചയാണ് സച്ചിനെ രാജ്യസഭാസ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ആരാധകരും ക്രിക്കറ്റ് പ്രേമികളും അവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പറഞ്ഞിരുന്നു. സച്ചിന്റെ ഭൂരിഭാഗം ആരാധകര്‍ക്കും അദ്ദേഹം രാജ്യസഭയില്‍ എത്തുന്നിതോട് യൊജിപ്പില്ലെന്ന് കാണിക്കുന്ന അഭിപ്രയാങ്ങളാണ് പുറത്ത് വന്നത്.

 

 

 

Malayalam News

Kerala News in English

Advertisement