എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല: ധനുഷ്
എഡിറ്റര്‍
Tuesday 25th June 2013 12:23pm

dhanush

ബോളിവുഡിലും തമിഴിലും തിരക്കുള്ള നടനും പ്രേക്ഷകരുടെ ഇഷ്ടതാരമുമാണെങ്കിലും കുടുംബ ജീവിതത്തില്‍ താനൊരു നല്ല വ്യക്തിയല്ലെന്നാണ് ധനുഷ് പറയുന്നത്.

ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല.  റൊമാന്‍സിന് പ്രാധാന്യമുള്ള ഒരു പത്ത് സിനിമകള്‍ എടുത്തുനോക്കിയാല്‍ അതില്‍ അധികവും ഞാന്‍ ചെയ്ത ചിത്രങ്ങളായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല.

Ads By Google

ഞാന്‍ ഒരു നല്ല ഭര്‍ത്താവാണെന്ന് എന്റെ ഭാര്യയ്ക്ക് തോന്നുമെന്ന് കരുതുന്നില്ല. എന്നാല്‍ അവള്‍ ഞാനുമായി അഡ്ജസ്റ്റ്  ചെയ്ത് പോകും.

13 വര്‍ഷത്തെ സിനിമ ജീവിതത്തിനിടെ നമ്മള്‍ എങ്ങനെയുള്ള ആളായിരുന്നെന്ന് പോലും മറന്ന് പോകും. പിന്നെ പോസിറ്റീവ് ചിന്തയോടെ മാത്രം ജീവിക്കാന്‍ ശ്രമിച്ചാല്‍ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.

എഴുത്തുകാരി രോധ ബയേണിന്റെ പുസ്തകങ്ങളാണ് എന്റെ ജീവിത വിജയത്തിന്റെ രഹസ്യം. അവരുടെ ഓരോ പുസ്തകവും നമുക്ക് നല്‍കുന്ന എനര്‍ജി കുറച്ചൊന്നുമല്ല- ധനുഷ് പറയുന്നു.

രജനീകാന്തിനെ പോലെ ബുള്ളറ്റ് പല്ലുകൊണ്ട് കടിക്കാനും മറ്റും ധനുഷ് ശ്രമിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ സ്റ്റാറാവാന്‍ നോക്കുന്ന പയ്യന്‍സ് കഥാപാത്രങ്ങളെയാണ് തനിക്ക് ലഭിക്കുന്നതെന്നായിരുന്നു ധനുഷിന്റെ മറുപടി.

Advertisement