Categories

‘ബാലി­ക വ­ധു’ പ്ര­ത്യൂ­ഷ­യു­ടെ പ്ര­തീ­ക്ഷകള്‍

കളേ­ഴ്‌­സി­ലെ ബാലി­ക വ­ധു സീ­രി­യല്‍ ഒ­രു മാ­റ്റ­ത്തി­ന് ത­യ്യാ­റെ­ടു­ക്കു­ക­യാ­ണ്. ക­ഥാ­പാ­ത്ര­ങ്ങ­ള്‍ വ­ളര്‍­ന്നു വ­ലു­താ­വു­ക­യാ­ണ് സീ­രി­യ­ലി­ന്റെ അ­ടു­ത്ത ഘട്ടം.അ­വിക ഗോ­ര്‍­അ­വ­ത­രി­പ്പി­ച്ച ആ­ന­ന്ദി­യെ ബം­ഗാ­ളിയാ­യ പ്ര­ത്യൂ­ഷ ബാ­നര്‍­ജി­യാ­യി­രിക്കും ഇ­നി അ­വ­ത­രി­പ്പി­ക്കുക.

ത­ന്റെ സ്വ­പ്‌­നം യാ­ഥാര്‍­ഥ്യ­മാ­യെ­ന്നാ­ണ് പ്ര­ത്യൂ­ഷ പ­റ­യു­ന്നത്. എ­ന്നെ­ങ്കി­ലും ആന­ന്ദി വ­ളര്‍­ന്നു വ­ലു­താ­വു­ക­യാ­ണെ­ങ്കില്‍ ആ ക­ഥാ­പാ­ത്രം ത­നി­ക്ക് വെ­ള്ളി­ത്തി­ര­യില്‍ അ­വ­ത­രി­പ്പി­ക്ക­ണ­മെ­ന്ന ത­ന്റെ സ­പ്‌­ന­മാ­ണ് സാ­ക്ഷാല്‍­ക്ക­രി­ച്ച­തെ­ന്ന് പ്ര­ത്യൂ­ഷ പ­റഞ്ഞു. ആ­ന­ന്ദി­യാ­യി അ­ഭി­ന­യി­ക്കുന്ന­ത് സ്വ­പ്‌­നം കാ­ണാ­റു­ണ്ടെ­ങ്കി­ലും അ­ത് യാ­ഥാര്‍­ഥ്യ­മാ­വു­മെ­ന്ന് താന്‍ ക­രു­തി­യി­രു­ന്നി­ല്ലെ­ന്ന് 19 കാ­രിയായ പ്ര­ത്യൂ­ഷ.

കു­ട്ടി­ക്കാല­ത്തെ സ­ന്തോ­ഷ­ങ്ങ­ളെല്ലാം അ­ന്യ­മാ­ക്കി­ക്കൊ­ണ്ട് ജ­ഗ­ദീ­ഷ് എ­ന്ന കു­ട്ടിക്ക്് ബാ­ല്യ­വി­വാ­ഹം ചെ­യ്­തു­കൊ­ടു­ക്ക­പ്പെ­ടു­ന്ന കു­ട്ടി­യാ­ണ് ആ­നന്ദി. ത­ന്റെ കു­ട്ടി­ക്കാ­ലം ഇ­ല്ലാ­താ­യി എ­ന്നു മാ­ത്ര­മല്ല ഭര്‍തൃ ഗൃ­ഹ­ത്തി­ലെ ക­ണി­ശ്ശമാ­യ ജീ­വി­ത­ശൈ­ലിയും ആ­ന­ന്ദി­യെ മു­തിര്‍­ന്നൊ­രാ­ളാ­ക്കു­ന്നു. ആ­ന­ന്ദി­യു­ടെ ജീ­വി­ത­ക­ഥ­യാ­ണ് ബാലി­ക വ­ധു. 2008ലാ­ണ് സീ­രി­യല്‍ അ­തി­ന്റെ ജൈ­ത്ര­യാ­തു­ട­ങ്ങി­യ­ത്.

ദേ­ശി­യ­ത­ല­ത്തില്‍ ന­ടത്തി­യ എ­സ് എം എ­സ് തി­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ­യാ­ണ് പ്ര­ത്യൂ­ഷ­യെ തി­ര­ഞ്ഞെ­ടു­ത്തത്. ല­ഖ­്‌നോ­യി­ലെ നി­വേദി­ത തി­വാരി, മും­ബൈ­യിലെ കേ­ത്­കി ചി­ത്‌­ലെ എ­ന്നിവ­രെ പു­റം­ത­ള്ളി­യാ­ണ് ജം­ഷ­ഡ്­പൂ­രി­ലെ പ്ര­ത്യൂ­ഷ ആന­ന്ദി­യാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടത്.

ആ­ന­ന്ദി­യാ­യ­വു­ന്ന­തില്‍ ടെന്‍­ഷ­നൊ­ന്നു­മി­ല്ലെ­ന്നും ഒ­ട്ടേ­റെ പ്ര­തീ­ക്ഷ­യോ­ടെ­യാ­ണ് താന്‍ ഇ­തി­നെ കാ­ണു­ന്ന­തെന്നും പ്ര­ത്യൂ­ഷ പ­റ­ഞ്ഞു.

ബം­ഗാ­ളി മാ­താ­പി­താ­ക്ക­ളു­ടെ ഏ­ക­മ­ക­ളാ­ണ് പ്ര­ത്യൂ­ഷ. മും­ബൈ­യില്‍ ഇ­പ്പോള്‍ പേ­യി­ങ് ഗ­സ്റ്റാ­യി താ­മ­സി­ക്കു­ക­യാ­ണ്. ക്ലാ­സി­ക്കല്‍ ഡാന്‍­സിലും പാ­ട്ടിലും പ്രാ­വി­ണ്യ­മു­ള്ള പ്ര­ത്യൂ­ഷ അ­ഭി­ന­യി­ക്കു­ന്ന­തില്‍ ആദ്യം മാ­താ­പി­താ­ക്കള്‍­ക്ക് താല്‍­പ്പ­ര്യ­മില്ലാ­യി­രുന്നു. എ­ന്നാല്‍ പി­ന്നീ­ട് സ­മ്മ­തി­ക്കു­ക­യായി­രു­ന്നെ­ന്നു പ്ര­ത്യൂ­ഷ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.