എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥന്‍
എഡിറ്റര്‍
Sunday 24th November 2013 10:15am

pradeep-s

ന്യൂദല്‍ഹി:  നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ സുപ്രീംകോടതിയെ സമീപിച്ചു.

ടെലിഗ്രാഫ് നിയമം ലംഘിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മുന്‍  ആഭ്യന്തര
സഹമന്ത്രി അമിത്  ഷാ  എന്നിവര്‍ക്കെതിരെ  കേസ്  രജിസ്റ്റര്‍  ചെയ്ത്  വിശദമായ അന്വേഷണത്തിന് ഉത്തരവിണം.

വിവിധ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്ത ശബ്ദരേഖകള്‍ സുപ്രീംകോടതി പരിശോധിക്കണം. തനിക്കെതിരെ എത്ര ബാലിശമായ കേസുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അപ്പോള്‍ മനസിലാകും.

ഗുജറാത്ത് സര്‍ക്കാരിന്റെ പക്ഷപാതിത്വമാണ് ശബ്ദരേഖയില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്.

തന്റെ സഹോദരനും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കുല്‍ദീപ് ശര്‍മ സര്‍ക്കാരിന്റെ അനവധി ക്രമക്കേടുകള്‍ പുറത്തുകൊണ്ട് വന്നതും യുവആര്‍ക്കിടെക്ടുമായി മോഡിക്കുണ്ടായിരുന്ന ബന്ധം തനിക്ക് അറിയാമെന്നതുമാണ് തന്നെ കേസില്‍പ്പെടുത്താന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

2008ല്‍ കച്ചില്‍ സ്വകാര്യ കമ്പനികള്‍ക്ക്   അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്നതുള്‍പ്പെടെ ആറ് ക്രമിനല്‍ കേസുകളാണ് ശര്‍മ നേരിടുന്നത്.

ഈ കേസുകളും സി.ബി.ഐക്ക് കൈമാറണമെന്ന് ശര്‍മ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1984 ബാച്ചിലെ ഐ.എ.എസുകാരനാണ് ശര്‍മ.

അതേസമയം ചാരപ്രവര്‍ത്തനക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടെപെടില്ലെന്ന് കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ നരേന്ദ്ര മോഡി മൗനം അവലംബിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പി പ്രിയ ദത്ത് രംഗത്തെത്തിയിട്ടുണ്ട്.

Advertisement