സിയോള്‍: ദക്ഷിണകൊറിയയിലെ പ്രശസ്ത വാഹനകമ്പനിയായ ഹ്യൂണ്ടായി മോട്ടോര്‍സിന്റെ ആദ്യപാദ അറ്റാദായത്തില്‍ 47 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ പുതിയ മോഡലുകള്‍ക്ക് ഉണ്ടായ ഡിമാന്റാണ് വരുമാനത്തില്‍ പ്രതിഫലിച്ചിട്ടുള്ളത്.

ഈവര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കമ്പനിയുടെ അറ്റാദായം 1.75 ബില്യണ്‍ ഡോളറാണ്. ആഗോളതലത്തില്‍ കമ്പനിയുടെ പുതിയ മോഡലുകളായ സൊണാറ്റ, സെഡാന്‍, എലാന്‍ട്ര എന്നിവയുടെ ഡിമാന്റിലുണ്ടായ വര്‍ധനവാണ് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയത്.

കമ്പനിയുടെ ജപ്പാനിലെ ഉല്‍പ്പാദനശാലകളില്‍ സുനാമി മൂലം കടുത്ത നഷ്ടമുണ്ടായതൊന്നും വരുമാനത്തെ ബാധിച്ചിട്ടില്ല.