ന്യൂദല്‍ഹി: ടാറ്റാ മോട്ടോര്‍സിന്റെ പാത പിന്തുടര്‍ന്ന് മറ്റ് വാഹനകമ്പനികളും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. മാരുതി സുസുക്കി, ഹ്യൂണ്ടായി എന്നിവരാണ് യാത്രാവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വാഹനനിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് വിലവര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ഫോര്‍ഡ് ഇന്ത്യ, ജനറല്‍ മോട്ടോര്‍സ് എന്നീ കമ്പനികളും ഉടനേ വിലകൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹോണ്ടാ കാറുകളുടെ വിലയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വര്‍ധനവാണ് ഉണ്ടാവുക. യാത്രാവാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്താനാണ് ടാറ്റാ തീരുമാനിച്ചിരിക്കുന്നത്. നാനോ ഒഴികെയുള്ള വാഹനങ്ങളുടെ വിലയില്‍ ഏപ്രില്‍ ഒന്നുമുതല്‍ 36,000 രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക