സിയോള്‍: പ്രമുഖ സൗത്ത്‌കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി മോട്ടോര്‍സ് അമേരിക്കന്‍ വിപണിയില്‍ നിന്നും അതിന്റെ 190,000 കാറുകള്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.

2006നും 2008നും ഇടയില്‍ വിറ്റഴിച്ച കാറുകളാണ് പിന്‍വലിച്ചിരിക്കുന്നതെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ബാഗ് സെന്‍സറുകളിലുണ്ടായ ഗുരുതരമായ പ്രശ്‌നമാണ് ഇത്രയധികം കാറുകള്‍ പിന്‍വലിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തേ യന്ത്രത്തകരാറുകളെ തുടര്‍ന്ന് 1.7 മില്യണ്‍ വാഹനങ്ങള്‍ പിന്‍വലിക്കുമെന്ന് മറ്റൊരു കാര്‍ നിര്‍മ്മാണ കമ്പനിയായ ടൊയോട്ട വ്യക്തമാക്കിയിരുന്നു. ഇന്ധനച്ചോര്‍ച്ച അടക്കമുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പുതിയ നീക്കം.

ആഡംബര കാറുകളായ ഐ എസ്, ജി.എസ് ലക്‌സസ് എന്നീ മോഡലുകള്‍ അമേരിക്കയില്‍ നിന്നും സെഡാന്‍, വാഗണ്‍ മോഡലുകള്‍ യൂറോപ്പില്‍ നിന്നുമാണ് തിരിച്ചുവിളിക്കുന്നത്.