ചെന്നൈ: ജീവനക്കാരുടെ സംതൃപ്തിയാണ് സ്ഥാപനത്തിന്റെ വിജയം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി. ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക മാത്രമല്ല മറ്റ് സൗകര്യങ്ങളും കമ്പനി വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Ads By Google

ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കാര്‍ വിപണിയിലെ വമ്പന്മാരായ മാരുതി സുസൂക്കിയോട് നേരിട്ട് യുദ്ധം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹ്യൂണ്ടായിയുടെ പുതിയ പ്രഖ്യാപനം.

2012 മുതല്‍ 2015 വരെയുള്ള കാലത്തേക്കാണ് പുതിയ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം 14,283 രൂപയാണ് ശരാശരി മാസവരുമാനമായി ലഭിക്കുക. മാരുതി സുസൂക്കിയിലെ വേതന നിരക്ക് 14,300 മുതല്‍ 14,800 വരെയാണ് ശരാശരി വരുമാനം.

ജീവനക്കാര്‍ക്കുള്ള യാത്രാ സൗകര്യവും ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.