ന്യൂദല്‍ഹി: ഹ്യൂണ്ടായിയുടെ പ്രശസ്ത മോഡലായ ഐ20 യുടെ പുതിയ മോഡല്‍ വിപണിയിലെത്തി. ഐ20യുടെ വിവിധ വകഭേദങ്ങളുടെ വില 4.73 ലക്ഷം മുതല്‍ 7.67 ലക്ഷം വരെയാണ്. ഇതില്‍ ഐ20 പെട്രോളിന് 4.73 ലക്ഷം രൂപ മുതല്‍ 6.65 ലക്ഷം രൂപ വരെയും ഡീസലിന് 5.96 ലക്ഷം രൂപ മുതല്‍ 7.44 ലക്ഷം രൂപവരെയുമാണു വില.

പെട്രോള്‍ മോഡലിന് 1.2 ലിറ്റര്‍ എന്‍ജിനും ഡീസല്‍ മോഡലിന് 1.4 ലിറ്റര്‍ എന്‍ജിനുമാണ് ഉള്ളത്.

പിന്നില്‍ പാര്‍ക്കിംഗ് കാമറ, രാത്രി ഡ്രൈവിംഗ് സുഗമമാക്കാന്‍ ഇലക്‌ട്രോ ക്രോമിക് ആന്റി ഗ്ലെയര്‍ മിറര്‍ എന്നിവ പുതിയ ഐ20യുടെ പ്രധാന സവിശേഷതകളാണ്.

സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന 82-മാത് ജനീവ മോട്ടോര്‍ ഷോയിലാണ് ഹ്യുണ്ടായ് ഔദ്യോഗികമായി പുതിയ ഐ20 പുറത്തിറക്കിയിരുന്നത്. പുതിയ മോഡല്‍ എത്തിച്ചതോടെ നിലവിലുള്ള ഐ20 യെ പൂര്‍ണ്ണമായും വിപണിയില്‍ നിന്നും മാറ്റുമെന്നാണ് അറിയുന്നത്.

Malayalam News

Kerala News in English