എഡിറ്റര്‍
എഡിറ്റര്‍
ഐ 10 ന് പിന്നാലെ ഐ ടെക് മോഡലുമായി ഹ്യുണ്ടായ്
എഡിറ്റര്‍
Saturday 23rd February 2013 3:21pm

വിപണിയിലിറക്കി ആറ് വര്‍ഷം പിന്നിടുന്നതിനിടെ ആഗോള തലത്തില്‍ ഏതാണ്ട് 12 ലക്ഷം കവിഞ്ഞ ഹ്യുണ്ടായിയുടെ ചെറുകാറായ ‘ഐ 10 ന്റെ വിജയം ആഘോഷിക്കുകയാണ് കമ്പനി.

Ads By Google

ഇതിന്റെ ഭാഗമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ വിപണിയില്‍ ഐ 10ന്റെ പ്രത്യേക പതിപ്പ് അവതിപ്പിക്കുന്നുണ്ട്. ചില മാറ്റങ്ങളോടെയാണ് ഹ്യുണ്ടായ് ‘ഐ ടെക് സ്‌പെഷല്‍ എഡീഷന്‍ എന്നു പേരിട്ട ഈ പരിമിതകാല ‘ഐ 10 വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

1.1 ലീറ്റര്‍ ‘ഇറ, 1.2 ലീറ്റര്‍ ‘മാഗ്ന വകഭേദങ്ങളില്‍ എത്തുന്ന സ്‌പെഷല്‍ എഡീഷന്‍ ‘ഐ ടെക് ഐ 10 കാറിലെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

കാറിന്റെ പാര്‍ശ്വങ്ങളിലെ ഐ ടെക് ബോഡി ഗ്രാഫിക്‌സും ചുവപ്പു നിറത്തിലുള്ള ഡാഷ് ബോര്‍ഡ്, ഡോര്‍ ട്രിം, എ സി വെന്റ് എന്നിവയും ചുവപ്പും ഊത നിറവും സംഗമിക്കുന്ന സീറ്റ് കവറുകള്‍ പുതിയ പ്രത്യേകതകളാണ്

ഐ 20, ‘വെര്‍ന എന്നിവയിലുള്ളതു പോലെ കാറിനുള്ളില്‍ റിയര്‍ വ്യൂ മിററുമായി സംയോജിപ്പിച്ച റിയര്‍ വ്യൂ പാര്‍ക്കിങ് ക്യമറ സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ, ബ്ലൂ ടൂത്ത് നിയന്ത്രണ സംവിധാനവും ഹ്യൂണ്ടായി പരീക്ഷിച്ചിട്ടുണ്ട്.

ഐ ടെക് ഐ 10 മോഡലിന്റെ വില ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സാധാരണ കാറിനെ അപേക്ഷിച്ച് 30,000 മുതല്‍ 40,000 രൂപ വരെ അധികം നല്‍കേണ്ടി വരുമെന്നാണ് സൂചന.

ഇന്ത്യയില്‍ പെട്രോളിനു പുറമെ സി എന്‍ ജി, എല്‍ പി ജി ഇന്ധന സാധ്യതകളിലും ‘ഐ 10 ലഭ്യമാണ്. അതേസമയം ചില വിദേശ വിപണികളിലാവട്ടെ 1.1 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ സഹിതവും ‘ഐ 10 വില്‍പ്പനയ്ക്കുണ്ട്.

Advertisement