എഡിറ്റര്‍
എഡിറ്റര്‍
ഹ്യൂണ്ടായി ഇലന്‍ട്ര ഫ്‌ളൂഡിക് വിപണിയിലിറങ്ങി
എഡിറ്റര്‍
Monday 13th August 2012 1:09pm

ന്യൂദല്‍ഹി: സൗത്ത് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി മോട്ടോര്‍സിന്റെ പുതിയ മോഡല്‍ ഇന്ന് വിപണിയിലിറങ്ങും. ഹ്യൂണ്ടായിയുടെ ഇലന്‍ട്ര ഫ്‌ളൂഡിക്കാണ് വിപണിയിലെത്തുന്നത്.

ഹ്യൂണ്ടായിയുടെ പഴയ മോഡലായ ഇലന്‍ട്ര തന്നെയാണ് പേര് മാറി വീണ്ടുമെത്തുന്നത്. പേരില്‍ മാത്രമല്ല മാറ്റമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 1.8 ലിറ്ററാണ് ഇതിന്റെ പെട്രോള്‍ മോഡലിന്റെ എഞ്ചിന്‍ കപ്പാസിറ്റി.

Ads By Google

ഇലക്ട്രിക് ഫ്രണ്ട് സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട്- റെയര്‍ പാര്‍ക്കിങ് സെന്‍സര്‍, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി, രണ്ട് എയര്‍ബാഗ് എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകളായി നിര്‍മ്മാതാക്കള്‍ പറയുന്നത്.

13 ലക്ഷം മുതല്‍ 16 ലക്ഷം വരെയാണ് ഹ്യൂണ്ടായി ഇലന്‍ട്ര ഫ്‌ളൂഡിക്കിന്റെ വില. 25000 രൂപ നല്‍കി ആവശ്യക്കാര്‍ക്ക് പുതിയ മോഡല്‍ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.

ഹ്യൂണ്ടായി ഇലന്‍ട്ര ഫ്‌ളൂഡിക് പെട്രോള്‍-ഡീസല്‍ മോഡലുകളും വിപണിയിലിറക്കുമെന്നും കമ്പനി അറിയിച്ചു.

Advertisement