ചെന്നൈ: 2013 ല്‍ ഇന്ത്യയില്‍ 650,000 കാറുകള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഹ്യുണ്ടായി. 2012 ല്‍ 641,000 കാറുകളാണ് കമ്പനി വിറ്റത്.

Ads By Google

300 മില്യണ്‍ ഡോളറിന്റെ ഫഌക്‌സിബിള്‍ എഞ്ചിന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതിനെ കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റാണ് കമ്പനി പദ്ധതിയിടുന്നത്.

650,000 യൂണിറ്റ്് വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 410,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി കയറ്റുമതി വിപണിയുമാണ് ലക്ഷ്യമിടുന്നത്. 300,000 യൂണിറ്റിന്റെ ഉത്പാദനമാണ് എഞ്ചിന്‍ പ്ലാന്റില്‍ നിന്നും ലക്ഷ്യമിടുന്നത്.

കഴിഞ്ഞ നവംബറില്‍ തമിഴ്‌നാട് സര്‍ക്കാറുമായി ചേര്‍ന്ന് ഹ്യുണ്ടായി 4000 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടിരുന്നു.