എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: സി.സി ടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണാക തെളിവാകും
എഡിറ്റര്‍
Sunday 24th February 2013 9:57am

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍  നിര്‍ണ്ണായക തെളിവായി സി.സി ടിവിയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യം. ആദ്യ സ്‌ഫോടനം നടന്ന ദില്‍സുഖ് കൊണാര്‍ക്ക് തിയ്യേറ്റര്‍ ജംഗഷനില്‍ സ്ഥാപിച്ച ക്യാമറയിലാണ് 30 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ ദൃശ്യം പതിഞ്ഞത്. സൈക്കിള്‍ ചവിട്ടി നില്‍ക്കുന്ന ചിത്രത്തില്‍  സൈക്കിളിന്റെ കാരിയറില്‍ ബാഗും വെച്ചിട്ടുണ്ട്.

Ads By Google

കൊണാര്‍ക്ക്, വെങ്കടാദ്രി തിയേറ്ററുകള്‍ക്ക് സമീപം രണ്ട് സ്‌ഫോടനങ്ങളും നടന്നത് പഴയ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിയാണ്. അതുകൊണ്ടുതന്നെ ഇയാളെ സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ യുവാവിന്റെ മുഖം വ്യക്തമല്ല.അതുകൊണ്ട്  കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്താല്‍ ദൃശ്യത്തിന് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

സ്‌ഫോടനങ്ങളുമായി  ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമോണിയം നൈട്രേറ്റടങ്ങിയ ടൈമര്‍ പിടിപ്പിച്ച ഐ.ഇ.ഡി.കളാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ അന്വേഷണത്തിന് നിര്‍ണ്ണായ തെളിവ് നല്‍കുന്നവര്‍ക്കായി ആന്ധ്രാസര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. തെളിവുനല്‍കുന്നവരുടെ പേരും മറ്റുവിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ ഡി. തിരുമല റാവു പറഞ്ഞു.

കേസ് അന്വേഷണം വേഗത്തിലാക്കാന്‍ പോലീസിന്റെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട 15 പ്രത്യേക അന്വേഷണസംഘങ്ങളെ ആന്ധ്രാസര്‍ക്കാര്‍  നിയമിച്ചിട്ടുണ്ട

കേസന്വേഷണത്തിന്റെ എല്ലാ നിര്‍ണ്ണായക വിവരങ്ങളും സംസ്ഥാന പോലീസ് അഡീഷണല്‍ കമ്മീഷണര്‍ സന്ദീപ് ഷണ്ടിലിയ തലവനായ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദ്, സെക്കന്തരാബാദ്  എന്നിവിടങ്ങളിലെ സുപ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ന് സ്‌ഫോടനസ്ഥലം സന്ദര്‍ശിക്കും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന രണ്ട് സ്‌ഫോടനങ്ങളിലായി  16 പേര്‍ കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍പലരുടേയും നില ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Advertisement