മലപ്പുറം: അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫുമായി ഭിന്നതയില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. ഈ മാസം 22ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും കൊച്ചയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രിസ്ഥാം സംബന്ധിച്ച് ലീഗുമായി ധാരണയിലെത്താന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാട്ടെത്തി ഹൈദരലി ശിഹാബ്തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനത്തിന് പകരം ചീഫ് വിപ്പ് പദവി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.