മലപ്പുറം: ഇടതുമുന്നണിയില്‍ നി്ന്നും രാജിസന്നദ്ധത പ്രകടിപ്പിച്ച മങ്കട എം എല്‍ എ മഞ്ഞളാംകുഴി അലിയെ മുസ്‌ലിം ലീഗിലേക്കു സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് ആര്‍ക്കും അയിത്തം കല്‍പ്പിച്ചിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

അലിയെ ലീഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തേ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ യു ഡി എഫിലേക്കോ എല്‍ ഡി എഫിലേക്കോ ഉടനേ പോകുന്നില്ലെന്നും തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ സഹപ്രവര്‍ത്തകരുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അലി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.