Categories

Headlines

ശ്രീറാം പുതിയ ഇ­ന്ത്യന്‍ ഐഡല്‍

മുംബൈ: രാ­ജ്യ­ത്തെ ഏ­റ്റവും ­വലി­യ സംഗീ­ത റി­യാ­ലി­റ്റി ഷോ ഇ­ന്ത്യന്‍ ഐ­ഡ­ല്‍ സീസണ്‍ 5ന്റെ വി­ജ­യി­യാ­യി ഹൈ­ദ­രാ­ബാ­ദി­ലെ ശ്രീറാം ച­ന്ദ്ര­യെ തി­ര­ഞ്ഞെ­ടുത്തു. മെ­ഗാ­സ്­റ്റാര്‍ അ­മി­താ­ഭ് ബ­ച്ച­നാണ്‌ ക­ഴി­ഞ്ഞ ദിവ­സം ന­ട­ന്ന മെ­ഗാ­ഫി­നാ­ലെ­യില്‍ വി­ജ­യി­യെ പ്ര­ഖ്യാ­പിച്ചത്‌.

ആ­ഗ്ര­യിലെ രാ­കേ­ഷ് മൈനി, ബ­റോ­ഡ­യി­ലെ ഭൂ­മി ത്രി­വേ­ദി എ­ന്നി­വ­രെ­യാ­ണ് 24 കാ­രനാ­യ രാ­കേ­ഷ് പി­ന്ത­ള്ളി­യത്. സം­ഗീ­ത­ലോ­ക­ത്തു­ള്ള എല്ലാ­വ­രു­ടെയും അ­ഭി­ന­ന്ദ­ന­ങ്ങള്‍ കൈ­പ്പ­റ്റി ഇ­തു­വ­രെ­യു­ള്ള എല്ലാ എപ്പി­സോ­ഡും മ­നോ­ഹ­ര­മാ­യ ഗാ­ന­ങ്ങള്‍­ പാ­ടി­യാ­ണ് ശ്രീറാം മു­ന്നേ­റി­യത്.

50 ല­ക്ഷം രൂ­പ­യാ­ണ് സ­മ്മാ­ന­മാ­യി ശ്രീ­റാ­മി­നു ല­ഭി­ക്കു­ക, സോ­ണി ബി എം ജി­യു­മാ­യി ഒ­രു വര്‍ഷ­ത്തെ ക­രാര്‍, ടാ­റ്റ വി­ങര്‍ കാര്‍, ബൈക്ക്‌ കൂ­ടാ­തെ യ­ശ് രാ­ജ് സി­നി­മ­യില്‍ പാ­ടാ­നു­ള്ള അ­വസ­രം എ­ന്നി­വ­യാ­ണ് ശ്രീ­റാ­മി­നെ കാ­ത്തി­രി­ക്കു­ന്ന­ത്.

ത­നി­ക്ക് വേ­ണ്ടി പ്രാര്‍­ഥി­ക്കു­കയും വേ­ാട്ടു­ചെ­യ്യു­കയും ­ചെയ്­ത എല്ലാ­വര്‍ക്കും ശ്രീറാം ന­ന്ദി പ­റ­ഞ്ഞു. സെ­ക്ക­ന്ത­രാ­ബാ­ദി­ലെ ബോ­വന്‍­പ­ള്ളി­യി­ലാ­ണ് ശ്രീ­രാ­മിന്റെ കു­ടുംബം. സ്വാ­ത­ന്ത്ര്യ­ദി­ന­ത്തില്‍ വി­ജ­യി­യാ­വാന്‍­ സാ­ധി­ച്ച­തില്‍ സ­ന്തു­ഷ്ട­നാ­ണെ­ന്നും ശ്രീറാം പ­റഞ്ഞു.

മും­ബൈ­യി­ലെ ഫി­ലിം­സ്ഥാന്‍ സ്റ്റുഡി­യോ­യില്‍ ന­ട­ന്ന ഫി­നാ­ലെ കാ­ണാന്‍ കരീ­ന ക­പൂര്‍, കൈ­ലാ­ഷ് ഖേര്‍, റി­ച്ച ശര്‍­മ, അലി­ഷ ചി­നായ്, ശ­ങ്കര്‍ മ­ഹാ­ദേ­വന്‍ എ­ന്നി­വരും എ­ത്തി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.