എഡിറ്റര്‍
എഡിറ്റര്‍
തെലുങ്കാന സംഘര്‍ഷം: നാല്‍പ്പതോളം ട്രെയിനുകള്‍ റദ്ദാക്കി, ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം
എഡിറ്റര്‍
Sunday 30th September 2012 3:14pm

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രകടനത്തില്‍ ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം. ഹൈദരാബാദിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നാല്‍പ്പതോളം ട്രെയ്‌നുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Ads By Google

12 എക്‌സ്പ്രസ്സ് ട്രെയിനുകളും 25 പാസഞ്ചര്‍ ട്രെയിനുകളുമാണ് നിര്‍ത്തലാക്കിയത്. ഇത് കൂടാതെ രണ്ട് എക്‌സ്പ്രസുകളും അഞ്ച് പാസഞ്ചറുകളും ഭാഗികമായും നിര്‍ത്തലാക്കിയിട്ടുണ്ട്.

തെലുങ്കാന ജില്ലയില്‍ നിന്ന് സമരാനുകൂലിള്‍ ഹൈദരാബാദിലേക്കെത്തുന്നത് തടയാനാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.

അതേസമയം, പ്രക്ഷോഭറാലിയില്‍ പങ്കെടുക്കുമെന്ന പ്രസ്താവനയുമായി എട്ട് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. തെലുങ്കാന രാഷ്ട്ര സമിതി, സി.പി.ഐ, ബി.ജെ.പി എന്നീ സംഘടനകളാണ് റാലികളില്‍ പങ്കെടുക്കുന്നത്.

വൈകുന്നേരം മൂന്ന് മണിമുതല്‍ ഏഴ് മണിവരെ റാലി നടത്താനാണ് സംഘടകര്‍ക്ക് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.

Advertisement