മെല്‍ബണ്‍: അടുത്ത വര്‍ഷം സന്ദര്‍ശിക്കേണ്ട മികച്ച നഗരങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും ഹൈദരാബാദും. മികച്ച മൂന്നാമത്തെ നഗരമായാണ് ഹൈദരാബാദിനെ ലോക യാത്രാ പുസ്തകമായ ലോണ്‍ലി പ്ലാനറ്റ് തിരറഞ്ഞെടുത്തിരിക്കുന്നത്.

പൂങ്കാവനങ്ങളും ലാളിത്യവും നിറഞ്ഞ നഗരമെന്നാണ് ലോണ്‍ലി പ്ലാനറ്റ് ഹൈദരാബാദിനെ വിവരിച്ചിരിക്കുന്നത്.

Ads By Google

സാന്‍ ഫ്രാന്‍സിസ്‌കോയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ആംസ്റ്റര്‍ഡാം ഇടം നേടി.

മികച്ച പത്ത് നഗരങ്ങള്‍:

സാന്‍ഫ്രാന്‍സിസ്‌കോ
ആംസ്റ്റര്‍ഡാം
ഹൈദരാബാദ്
ലണ്ടന്‍ ഡെറി
ബീജിങ്
ക്രിസ്ചര്‍ച്ച്
ഹോബര്‍ട്ട്
മോണ്‍ട്രീല്‍
ആഡിസ് അബാബ
പ്യുര്‍ട്ടോ ഇഗ്വാസ്‌