ന്യൂദല്‍ഹി: ഹൈദരാബാദിലെ മെക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് എക്‌സിക്യൂട്ടിവ് അംഗം ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ ചോദ്യംചെയ്തു. സ്‌ഫോടനത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും തനിക്കെതിരേ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു.

2007രല്‍ ഹൈദരാബാദിലെ മെക്കാമസ്ജിദില്‍ നടന്ന സ്‌ഫോടനത്തിലും പൊലീസ് വെടിവെയ്പ്പിലുമായി 14 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ദ്രേഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നു.