എഡിറ്റര്‍
എഡിറ്റര്‍
മൂന്നുമാസം പ്രായമായ കുട്ടിയെ പീഡിപ്പിച്ച 50കാരന് ജീവപര്യന്തം തടവ് ശിക്ഷ
എഡിറ്റര്‍
Friday 31st March 2017 6:04pm

 

ഹൈദരാബാദ്: മൂന്നുമാസം പ്രായമായ കുട്ടിയെ പീഡിപ്പിച്ച അമ്പതുകാരനു ജീവപര്യന്തം തടവ് ശിക്ഷ. ഹൈദരാബാദിലെ പ്രാദേശിക കോടതിയാണ് ഇലക്ട്രീഷ്യനായ പാഡി കൃഷ്ണയെ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവിന് വിധിച്ചത്.


Also read ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയും 2,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കുറ്റത്തിന് 7 വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

2015 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൂന്നുമാസം പ്രായമുള്ള പെണ്‍കുട്ടിയെ നവംബര്‍ 20ന് രാത്രിയിലാണ് പാഡി കൃഷ്ണ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നത്. കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹയാത്‌നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാഡിയുടെ കൈകളില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി പറയാന്‍ പാഡി തയ്യാറായിരുന്നില്ല. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയപ്പോഴായിരുന്നു ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റം സമ്മതിക്കുന്നത്.

Advertisement