ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന് ബൈക്കപകടത്തെ തുടര്‍ന്ന് മാരകമായി പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ അയാസുദ്ദീനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 6.30 ഓടെ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനതാവളത്തിനടുത്ത് വെച്ചായിരുന്നു അപകടം. അമിത വേഗതയില്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അപകടവാര്‍ത്തയറിഞ്ഞ് ഇപ്പോള്‍ ലണ്ടനിലുള്ള അസഹറുദ്ദീന്‍ ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്. അസഹറിന്റെ ആദ്യഭാര്യയിലെ പത്രനാണ് പതിനെട്ട് കാരനായ അയാസുദ്ദീന്‍.