എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദില്‍ റേഡിയോ ജോക്കി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവായ ആര്‍മി മേജര്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 4th May 2017 1:36pm

ഹൈദരാബാദ്: ഹൈദരാബാദില് റേഡിയോ ജോക്കി സന്ധ്യാ സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സന്ധ്യയുടെ ഭര്‍ത്താവും ആര്‍മി മേജറുമായ വൈഭവ് വിശാല്‍ അറസ്റ്റില്‍. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

സെക്കന്തരാബാദിലെ 54-ാം ഇന്‍ഫന്‍ട്രി ഡിവിഷനിലെ മേജറായിരുന്നു വിശാല്‍. സന്ധ്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആര്‍മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആരോഗ്യനില വീണ്ടടുത്തതിനെത്തുടര്‍ന്ന് ആര്‍മി വിഭാഗം തന്നെയാണ് ഇയാളെ പൊലീസില്‍ ഏല്‍പിച്ചത്.

കഴിഞ്ഞമാസമാണ് സന്ധ്യ സിങ് ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. വീട്ടിനില്‍ സന്ധ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വൈഭവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിക്കൊണ്ടുള്ള കേസാണ് പൊലീസ് ആദ്യം ചുമത്തിയത്.

തുടര്‍ന്ന് സന്ധ്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സ്ത്രീധനപീഡനത്തിനും വൈഭവിനെതിരെ സെക്ഷന്‍ 304 ബി സെക്ഷന്‍ പ്രകാരം കേസെടുക്കുകയായിരുന്നു.


Dont Miss ‘കാത്തിരിക്കുക, മെയ് 11 വരെ’; പാകിസ്താന്‍ പിന്തുണയോടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ തുറന്നു കാട്ടാനൊരുങ്ങി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് 


ഉത്തര്‍പ്രദേശ് സ്വദേശികളാണ് വൈഭവും സന്ധ്യയും. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം.

സന്ധ്യയെ ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കാണിച്ച് സന്ധ്യയുടെ സഹോദരി ഉമ സിങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ വൈഭ് വിശാലിന്റേയും അദ്ദേഹത്തിന്റെ അമ്മ ആശ സിങ്ങിനെതിരെയും സഹോദരി ഖുശി മേഘാ റായിയേയും പ്രതികളാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നതായി ഡി.സി.പി ബി സുമതി പറഞ്ഞു.

മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരുടേയും വിവാഹ ആലോചന വന്നത്. അന്ന് അവര്‍ 20 ലക്ഷം രൂപയായിരുന്നു സ്ത്രീധനമായി ചോദിച്ചിരുന്നത്. എന്നാല്‍ അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞതാണ്. തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെക്കുകയും ചെയ്തു.

എന്നാല്‍ അതിന് ശേഷം വൈഭവും സന്ധ്യയും തമ്മില്‍ അടുപ്പമായി. പിന്നീട് 2015 ല്‍ ആര്യ സമാജത്തില്‍ വെച്ചാണ് വിവാഹം നടന്നത്. കുടുംബങ്ങള്‍ അറിയാതെയായിരുന്നു വിവാഹം. വിവാഹ ശേഷം സ്ത്രീധനം ചോദിച്ച് കുടുംബം സന്ധ്യയെ പീഡിപ്പിക്കുമായിരുന്നെന്നും ഉമ പരാതിയില്‍ പറയുന്നു.

Advertisement