ലണ്ടന്‍: ഒത്തുകളിയും വാതുവെപ്പും അരങ്ങുതകര്‍ക്കുന്ന പാക് ക്രിക്കറ്റ് ടീമിലെ മറ്റൊരു താരം കൂടി ബലിയാടായി. പാക് വിക്കറ്റ് കീപ്പര്‍ സുല്‍ക്കര്‍മാന്‍ ഹൈദര്‍ അരങ്ങേറി മൂന്നുമാസം കഴിയുന്നതിനുമുമ്പ് അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഹൈദറിന് പകരം അവശേഷിക്കുന്ന മത്സരങ്ങളില്‍ അദ്‌നാന്‍ അക്മല്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പറാകും.

വധഭീഷണിയെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനമല്‍സരത്തില്‍ നിന്നും മുങ്ങിയ ഹൈദര്‍ ലണ്ടനിലായിരുന്നു പൊങ്ങിയത്. ഒരു ടെസ്റ്റും നാല് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും മാത്രമായിരുന്നു താരം കളിച്ചത്.

വിവിധകോണുകളില്‍ നിന്നും തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുയരുന്നുണ്ടെന്നും ഇനിയും കളിക്കളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജിയോ ചാനലിനോട് വെളിപ്പെടുത്തി. അന്താരാഷ്ട്രതാരം കമ്രാന്‍ അക്മലിന്റെ ഇളയസഹോദരനാണ് പുതിയ വിക്കറ്റ് കീപ്പര്‍ അദ്‌നാന്‍.