കോഴിക്കോട്: ചട്ടങ്ങള്‍ മറികടന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ നിര്‍മല്‍മാധവിനെ മലപ്പുറം പട്ടിക്കാട് എം.ഇ.എ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നാലം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായി നിര്‍മല്‍ മാധവിനെ എം.ഇ.എ കോളജില്‍ പ്രവേശിപ്പിക്കുന്നതില്‍ നിയമതടസ്സമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോളേജ് ഭരണസമിതി പ്രസിഡന്റ് കൂടിയായ ഹൈദരലി തങ്ങള്‍ പറഞ്ഞു.

കോളേജ് മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്തിമമായി പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുച്ചയ്ക്ക് മാനേജിങ് കമ്മിറ്റി യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Subscribe Us:

മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത വിദഗ്ധസമിതിയാണ് നിര്‍മലിനെ പട്ടിക്കാട് കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണത്തോടെ നിര്‍മ്മലിന്റെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തിലായി.