ഗുവാഹട്ടി: വീരാട് കൊഹ്‌ലിയുടെ സെഞ്വറിയുടെ മികവില്‍ ഗുവാഹട്ടി ഏകദിനത്തിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഇന്ത്യയുയര്‍ത്തിയ 227റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിംങിനിറങ്ങിയ ന്യൂസിലാന്റ് 45.2 ഓവറില്‍ 236റണ്‍സെടുത്ത് പുറത്തായി. അര്‍ദ്ധ സെഞ്ച്വറിനേടിയ ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍ മാത്രമാണ് കീവീസ് നിരയില്‍ തിളങ്ങിയത്.

നഥാന്‍ മക്കല്ലം (35), കെയില്‍ മില്‍സ് (32), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (30) എന്നിവര്‍ പൊരുതിയെങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി എസ്. ശ്രീശാന്ത്, ആര്‍. അശ്വിന്‍, യുവരാജ് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49 ഓവറില്‍ 276 റണ്‍സെടുത്തിരുന്നു.യുവരാജ് സിംഗ് (42), ഗൗതം ഗംഭീര്‍ (38), മുരളി വിജയ് (29), യൂസഫ് പത്താന്‍ (29) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ന്യൂസിലന്റിനുവേണ്ടി മില്‍സ് മൂന്നും ടെഫി രണ്ടും വിക്കറ്റുകള്‍ നേടി. കോഹ് ലിയുടെ വിക്കറ്റടക്കം മൂന്നുവിക്കറ്റുകള്‍ മക്കെ നേടി.