എഡിറ്റര്‍
എഡിറ്റര്‍
സൂപ്പര്‍ സ്ലിം ആസെന്‍ഡ് P6 ന് പുറകെ ആസെന്‍ഡ് P6 Sഉം വരുന്നു
എഡിറ്റര്‍
Monday 20th January 2014 8:59pm

huwai

ഹുവായ്‌യുടെ സൂപ്പര്‍ സ്ലിം ആസെന്‍ഡ് P6 ന് പുറമെ പുതുക്കിയ പതിപ്പ് ആസെന്‍ഡ് P6 S വരുന്നു.

ഹുവായ് ആസെന്‍ഡ് P6 ന്റെ വില 27,000 രൂപയാണ്. ഹുവായ്‌യുടെ ചൈനയിലെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ വി-മാളില്‍ ആണ് ഇപ്പോള്‍ ഫോണ്‍ ലഭ്യമാകുക.

ആന്‍ഡ്രോയ്ഡ് 4.2ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഡ്യുവല്‍ സിം സൗകര്യവുമുണ്ട്.

P6 ബാന്‍ഡ്‌സെറ്റിന് സമാനമായ 720 ഗുണം 1280 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 4.7 ഇഞ്ചിന്റെ എല്‍.സി.ഡി ടച്ച്  സ്‌ക്രീന്‍ ആണ് ഈ സ്മാര്‍ട്‌ഫോണിന്റേത്.

ഗ്ലൗസ് ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലുള്ള സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് ഇതിന്റേത്. 2ജി.ബി റാമിനോട് കൂടിയ 1.6GHZ ക്വാഡ് കോര്‍ പ്രൊസസര്‍ ആണ് ഫോണില്‍ അവതരിപ്പിക്കുന്നത്.

വീഡിയോ കാളിംഗിനുതകുന്ന 5മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫ്‌ലാഷിനോട് കൂടിയ 8മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയുമാണ് ഫോണിലുള്ളത്.

16 ജി.ബിയുടെ സ്റ്റോറേജ് സൗകര്യമുള്ള ഫോണില്‍ ത്രീ-ജി, വൈ-ഫൈ, ബ്ലൂടൂത്ത്, GPS/A-GPS,  തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഉണ്ട്. 2000mAhന്റെ
ബാറ്ററിയാണ് ഫോണിന്റേത്. ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ആസെന്‍ഡ് P6 S ലഭ്യമാണ്.

Advertisement