ന്യൂദല്‍ഹി: ഇന്ത്യന്‍ നിരയിലെ ചില ഫീല്‍ഡര്‍മാര്‍ കഴുതകളാണെന്ന മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ വിവാദ പരാമര്‍നത്തിനെതിരെ ബി.സി.സി.ഐയും മുന്‍ ക്രിക്കറ്റര്‍മാരും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യാടനത്തിലെ ഏക ടി-20 മത്സരത്തിനിടയിലാണ് നാസര്‍ ഹുസൈന്‍ വിവാദപരമായ പരാമര്‍ശമുയര്‍ത്തിയത്.

ഹൂസൈന്റെ പരാമര്‍ശം ഇന്ത്യന്‍ താരങ്ങളെ തീര്‍ത്തും അപഹാസ്യപ്പെടുത്തുന്നതും ധിക്കാരം നിറഞ്ഞതുമായിരുന്നെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് രാജീവി ശുക്ല പറഞ്ഞു. കമന്റേന്റര്‍ എന്ന നിലയില്‍ നാസര്‍ അത്തരം പരാമര്‍ശം ഒഴിവാക്കണമെന്ന പറഞ്ഞ ശുക്ല നാസറിന്റെ പരാമര്‍ശം അനവസരത്തിലൂള്ളതായിരുന്നെന്നും അഭിപ്രായപ്പെട്ടു. സ്വന്ത്ം പ്രകയനത്തിനതീതമായി എ്ല്ലാ കളിക്കാരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും പാര്‍ലിമെന്റിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ശുക്ല പറഞ്ഞു.

ആവശ്യമില്ലാത്ത അദ്ദേഹത്തിന്റെ ഉപമാ പ്രയോഗത്തിനെതിരെ മുന്‍ ക്രിക്കറ്റര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഹുസൈന്‍ ക്ഷമാപണം നടത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസഹറുദ്ദീന്‍ പറഞ്ഞു. നാസര്‍ ഇംഗ്ലണ്ട് ക്യാപറ്റനായ വ്യക്തിയാണ്. അത് കൊണ്ട് തന്നെ കളിക്കാര്‍ക്കെതിരെ ഇത്തരം പരാമര്‍ങ്ങള്‍ ഉയര്‍ത്തരുതായിരുന്നു. കളിക്കാരെ വിമര്‍ശിക്കാന്‍ പദപ്രയോഗങ്ങള്‍ വേറെതന്നെ ഏറെയുണ്ട്.

കഴുതയെന്ന വിശേഷണം ഒഴിവാക്കാമായിരുന്നു. നാസര്‍ തീര്‍ച്ചയായും ക്ഷമാപണം നടത്തണം. മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്ക്വാദും പാക്കിസാതാന്‍ ക്രിക്കറ്റ് ഇതിഹാസം സഹീര്‍ അബ്ബാസും പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.  നാസറിന്റെ പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്നും സ്വന്തം ടീമംഗങ്ങള്‍ക്കെതിരെയാണെങ്കിലും ഇത്ത്രം പ്രയോഗങ്ങള്‍ അരുതെന്നും പാക്കിസ്താന്‍ ക്രിക്കറ്റ് ഇതിഹാസം സഹീര്‍ അബ്ബാസ് പറഞ്ഞു.

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നും ഇത്തരം സംഭവങ്ങല്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയക്കണമെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏക ടി-20 മത്സരത്തിനിടെ മുനാഫ് പട്ടേലിന്റെ ബൗളിങ്ങില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നല്‍കിയ അവസരം പാര്‍ത്ഥിവ് പട്ടേല്‍ നഷ്ടപ്പെടുത്തിയപ്പോളാണ് കമന്ററി ബോക്‌സിലിരുന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ കഴുതകളോടുപമിച്ചത്. രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീല്‍ഡിംഗാണ്. ഇംഗ്ലണ്ടിന്റേത് മികച്ച ഫീല്‍ഡിംഗ് നിരയാണ്. എന്നാലിന്ത്യന്‍ നിരയില്‍ മൂന്നോ നാലോ മികച്ച ഫീല്‍ഡര്‍മാരേയുള്ളൂ. ഒന്നിലധികം കഴുതകള്‍ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. നാസിര്‍ പറഞ്ഞു.