കെയ്‌റോ:പ്രക്ഷോഭകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടെന്ന കേസില്‍ അറസ്റ്റിലായ ഇജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെയും രണ്ടു മക്കളുടെയും വിചാരണ ഇന്നുണ്ടാകും.

ഈജിപ്ത് പ്രോസിക്യൂട്ടര്‍ ജനറല്‍ അബ്ദുല്ഡ മെഗുഡ് മഹ്മൂദ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ഹൃദയസംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് മുബാറക് ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്.

കൊലപാതകമടക്കമുള്ള കേസുകള്‍ ആരോപിക്കപ്പെട്ട മുബാറക് 30 വര്‍ഷത്തെ ഭരണം മതിയാക്കി ഫെബ്രുവരി 11 നാണ് പടിയിറങ്ങുന്നത്.

മുബാറകിന്റെ ഭരണകാലത്ത് ഉന്നതപദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭം നടത്തിയിരുന്നു.