എഡിറ്റര്‍
എഡിറ്റര്‍
ഹസ്ബന്റ്‌സ് ഇന്‍ ഗോവ ഈ മാസം 21 ന്
എഡിറ്റര്‍
Sunday 16th September 2012 3:34pm

ലാല്‍, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, റിമാ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഹസ്ബന്റ്‌സ് ഇന്‍ ഗോവ ഈ മാസം 21 ന് തിയേറ്ററുകളിലെത്തും.

Ads By Google

ഭാര്യമാരെ പേടിച്ച് ഗോവയിലേക്ക് പോകുന്ന ഭര്‍ത്താക്കന്മാരുടെ കഥയാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവയില്‍ പറയുന്നത്. ഹാപ്പി ഹസ്ബന്റ്‌സിന് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ.

ഇന്നസെന്റ്, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, സരയു, ബെക്കി, സോണിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷിബു ചക്രവര്‍ത്തി, വയലാര്‍ രവി എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം.ജി ശ്രീകുമാറാണ്.

Advertisement