Administrator
Administrator
പുനര്‍ വിചാരണ വേണമെന്ന് തഹാവൂര്‍ ഗുസൈന്‍ റാണ
Administrator
Wednesday 21st September 2011 10:41am

tahavur rana's trail on mumbai attack in chickagoഷിക്കാഗോ: തനിക്കെതിരായ കേസുകളില്‍ പുനര്‍വിചാരണ ആവശ്യമാണെന്ന് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബയെ സഹായിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക്ക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ ഹുസൈന്‍ റാണ കോടതിയില്‍ ആവശ്യപ്പെട്ടു. ലഷ്‌കറെ തയിബയെ സഹായിച്ചെന്നതിനു പുറമെ ഡെന്മാര്‍ക്കില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു എന്ന കേസിലും റാണ കുറ്റക്കാരനെന്നു ഷിക്കാഗോ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. രണ്ടു കേസുകളിലും പ്രത്യേകം പ്രത്യേകം വിചാരണ വേണമെന്നു റാണ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ ആക്രമണ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെടുത്തിയാണു മറ്റു രണ്ടു കേസുകളിലും റാണയ്ക്ക് ശിക്ഷവിധിച്ചതെന്നും ഇത് ശരിയായ നടപടിയല്ലെന്നും റാണയുടെ അഭിഭാഷകര്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു കേസിനെ മറ്റുള്ളതുമായി ബന്ധപ്പെടുത്തുന്നതു തെറ്റായ രീതിയാണെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റാണ കുറ്റക്കാരനെന്നു കണ്ടെത്തിയ കേസുകളില്‍ പുനര്‍ വിചാരണ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Advertisement