ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കലാപം ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഹുറിയത്ത് നേതാവ് അറസ്റ്റിലായി. ഹുറിയത്ത് ജില്ലാ പ്രസിഡന്റ് ഷബീര്‍ അഹമ്മദ് വാനി ആണ് അറസ്റ്റിലായത്.

നര്‍ബല്‍ മംഗം റോഡില്‍ നിന്നാണ് പോലീസ് വാനിയെ അറസ്റ്റ് ചെയ്തത്. താഴ്‌വരയിലുടനീളം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റത്തിനാണ് വാനിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച നാട്ടുകാരുടെ പ്രതിഷേധപ്രകടനത്തിനിടയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.