Categories

ചിദം­ബ­ര­ത്തി­ന്റെ പ്ര­സ്­താവന ഹു­റിയത്ത്‌ ത­ള്ളി

ന്യൂ­ദല്‍ഹി: കാ­ശ്­മീര്‍ പ്ര­ശ്‌­നം ച­ര്‍­ച്ച ചെ­യ്യാ­നു­ള്ള കേ­ന്ദ്ര നിര്‍­ദേ­ശം ഹു­റിയ­ത്ത് തീ­വ്ര­വി­ഭാ­ഗ­ത്തിന്റെ നേ­താ­വ് സ­യ്യി­ദ് അ­ലി ഷാ ഗീ­ലാ­നി ത­ള്ളി. ‘സം­ഭാ­ഷ­ണ­ വാ­ഗ്­ദാ­നം ഞാന്‍ ശ­ക്ത­മാ­യി ത­ള്ളി­ക്ക­ള­യുന്നു. കാ­ശ്­മീര്‍ തര്‍­ക്ക പ്ര­ദേ­ശ­മാ­യി അം­ഗീ­ക­രി­ക്കാ­തി­രി­ക്കു­കയും സൈ­ന്യ­ത്തെ പൂര്‍­ണ­മാ­യി പിന്‍­വ­ലി­ക്കാന്‍ ത­യ്യാ­റാ­കാ­തി­രി­ക്കു­കയും ചെ­യ്യു­ന്നി­ട­ത്തോ­ളം ത­ങ്ങള്‍ ദല്‍­ഹി­യി­ലി­ലേ­ക്ക് ചര്‍­ച്ച­ക്കാ­യി വ­രില്ല’- ഗീ­ലാ­നി ശ്രീ­ന­ഗ­റില്‍ വ്യ­ക്ത­മാ­ക്കി.

ചി­ദംബ­രം രാ­ജ്യ­സ­ഭ­യില്‍ ന­ടത്തി­യ പ്ര­സ്­താ­വ­ന­യില്‍ ദു­രൂ­ഹ­ത­യുണ്ട്. ജ­ന­ങ്ങ­ളു­ടെ ഇ­ട­യില്‍ ആ­ശ­യ­ക്കു­ഴ­പ്പ­മു­ണ്ടാ­ക്കാ­നാ­ണ് ചി­ദംബ­രം ഇത്ത­രം പ്ര­സ്­താ­വ­ന ന­ട­ത്തി­യത്. പ്ര­ക്ഷോ­ഭ­ക­ാ­രികള്‍ അ­ക്ര­മം ഒ­ഴി­വാ­ക്ക­ണ­മെ­ന്നു­ള്ള ത­ന്റെ ആ­വ­ശ്യ­ത്തി­ന് പി­ന്നില്‍ കൂ­ടു­തല്‍ അ­നി­ഷ്ട സം­ഭ­വ­ങ്ങള്‍ ഒ­ഴി­വാ­ക്ക­ണ­മെ­ന്ന ഉ­ദ്ദേ­ശം മാ­ത്ര­മേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ­വെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

അ­തേ­സമ­യം പ്ര­ക്ഷോ­ഭ­കാ­രി­കള്‍ അ­ക്ര­മം ഉ­പേ­ക്ഷി­ക്ക­ണ­മെ­ന്ന ത­ന്റെ പ്ര­സ്­താ­വ­ന ഗീ­ലാ­നി ആ­വര്‍­ത്തിച്ചു. പ്ര­ക്ഷോഭ­ത്തെ പൊ­തു­ജ­ന­ങ്ങ­ളു­ടെ മു­ന്നില്‍ മോശ­മാ­ക്കി­ത്തീര്‍­ക്കാ­നേ ഇത്ത­രം നീ­ക്കങ്ങള്‍­ സ­ഹാ­യി­ക്കൂ­വെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

അ­തേ­സമ­യം ചി­ദം­ബ­ര­ത്തി­ന്റെ പ്ര­സ്­താവ­ന­യോ­ട് പ്ര­തി­ക­രി­ക്കാന്‍ ഹു­റിയ­ത് കോണ്‍­ഫ്‌­റന്‍­സ് മി­ത­വാ­ദി­ക­ളു­ടെ നേ­താ­വ് മിര്‍­വാ­യി­സ് ഫാ­റൂ­ഖ് ത­യ്യാ­റാ­യില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.