ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ഹുറിയത് കോണ്‍ഫറന്‍സ് തീവ്രപക്ഷ വിഭാഗം നേതാവ് സയ്ദ് അലി ഷാ ഗിലാനിക്കെതിരേ കശ്മീരി പണ്ഡിറ്റുകള്‍ പ്രതിഷേധം നടത്തി.

സ്വാതന്ത്ര്യമാണ് കശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകവഴി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗിലാനി. തുടര്‍ന്ന് ചില കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തെ എതിര്‍ത്തും അനുകൂലിച്ചും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു.

ഗിലാനിക്കെതിരേയും ഇന്ത്യക്കനുകൂലമായും മുദ്രാവാക്യം വിളികളുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ പുറത്താക്കുകയുമായിരുന്നു. ‘പനുന്‍ കശ്മീര്‍ മൂവ്‌മെന്റ് ‘ല്‍പ്പെട്ടവരാണ് പ്രതിഷേധം നടത്തിയത്.