കാണ്‍പൂര്‍: വിശന്നു വലഞ്ഞ ആട് തിന്നു തീര്‍ത്തത് ഉടമസ്ഥന്റെ 66,000 രൂപയുടെ നോട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ സിലുവാപൂര്‍ ഗ്രാമത്തിലാണ് ഉടമസ്ഥന്‍ വീട് നിര്‍മ്മാണത്തിനായി സ്വരൂപിച്ച തുക കഴിച്ച് ആട് വിശപ്പ് മാറ്റിയത്.


Also read ഹിജാമ രക്തം ഊറ്റുന്ന അജ്ഞത

തിങ്കളാഴ്ചയായിരുന്നു സര്‍വേശ് കുമാര്‍ പാല്‍ എന്നയാളുടെ പണം ആടിന്റെ വയറ്റിലായത്. വീടുപണിക്കായി കട്ടവാങ്ങാന്‍ സൂക്ഷിച്ചിരുന്ന പുതിയ 2000 ന്റെ 31 നോട്ടുകളായിരുന്നു ആട് അകത്താക്കിയത്. സര്‍വേശ് കുമാര്‍ തന്റെ നിക്കറിന്റെ പോക്കറ്റിലായിരുന്നു പണം സൂക്ഷിച്ചത്.

ആട് നോട്ടുകള്‍ ചവച്ചു തിന്നുന്നത് കണ്ട് ഓടിയെത്തിയ സര്‍വേശ് പാലിന് 2000 ന്റെ രണ്ടു നോട്ടുകള്‍ മാത്രമായിരുന്നു തിരിച്ച് കിട്ടിയത്. അവ കീറിപ്പറിഞ്ഞതും ആയിരുന്നു. പണം പോക്കറ്റിലിട്ട് നിക്കര്‍ ആടിന് സമീപം വെച്ച് കുളിക്കാന്‍ പോയതായിരുന്നു സര്‍വേശ്.

‘ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍ നിക്കറിന്റെ പോക്കറ്റില്‍ പണം സൂക്ഷിക്കുകയായിരുന്നു. ഈ ആട് പേപ്പറുകള്‍ എവിടെ കണ്ടാലും കഴിക്കുന്ന കൂട്ടത്തിലായിരുന്നു. നോട്ടുകള്‍ കണ്ടപ്പോള്‍ തന്നെ അത് കഴിക്കുകയായിരുന്നു. എന്ത് ചെയ്യാന്‍ കഴിയും എന്റെ ആട് എനിക്ക് സ്വന്തം കൂട്ടിയെ പോലെയാണ്.’ സര്‍വേശ് പറയുന്നു.


Dont miss അധികാരമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയായിട്ടും മോദി ഒരു പത്രസമ്മേളനം പോലും വിളിച്ചിട്ടില്ല; സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ക്കേ നിലനില്‍പ്പുള്ളൂ എന്ന അവസ്ഥയെന്നും തോമസ് ഐസക്