ഇടുക്കി: മുല്ലപ്പെരിയാറിന്റെ സുരക്ഷ കേരളത്തിന്റെ പ്രശ്‌നമാണെന്നും അതിനാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഡിസംബര്‍ അഞ്ചിന് ഉപവസിക്കണമെന്നും മന്ത്രി പി.ജെ ജോസഫ് ആഹ്വാനം ചെയ്തു. സ്പീക്കര്‍ ജി കാര്‍ത്തികേയനൊപ്പം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ സഥലങ്ങളില്‍ സമരങ്ങള്‍ ശക്തമാകുകയാണ്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe Us:

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇച്ഛാശക്തി കാട്ടണമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് ഒന്നിനും പരിഹാരമുണ്ടാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Malayalam News
Kerala News in English